കവി റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുകയാണ്. ബോളിവുഡിലൂടെയാണ് അദ്ദേഹം തിരക്കഥാരംഗത്തേക്ക് കടക്കുന്നത്.
വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് സംവിധായകൻ.
ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങൾ പശ്ചാത്തലമാക്കിയുള്ള പ്രണയകഥയാണ് സിനിമ പറയുന്നത്.
ബോളിവുഡിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്താന്മാരിലെ അബ്ബാസിൻെറ മകന്മുസ്തഫയാണ് സിനിമയിലെ നായകന്.
Read more
കഥ ഇഷ്ടപ്പെട്ട അബ്ബാസ് – മസ്താൻ സിനിമയിൽ പങ്കാളിയാവാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ എഴുത്തിന് തുടക്കം കുറിച്ചു.