‘ലോക്ഡൗണ്‍ കാലത്ത് താരങ്ങളുടെ പോലും ഗ്ലാമര്‍ കുറഞ്ഞു, ഇവിടെ ഒരാള്‍ക്ക് കൂടിക്കൂടി വരുന്നു’

Advertisement

ടെലിവിഷന്‍ അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. കോവിഡ് ലോക്ഡൗണിനിടെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് രഞ്ജിനി പോസ്റ്റ് ചെയ്യാറുള്ളത്. രഞ്ജിനിയുടെ പുതിയ ചിത്രവും അതിന് അവതാരകന്‍ രാജ് കലേഷ് നല്‍കിയ കമന്റുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

”ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ക്കു പോലും ഗ്ലാമര്‍ കുറഞ്ഞു! ഇവിടൊരാള്‍ക്ക് അത് കൂടിക്കൂടി വരുന്നു! എന്താല്ലേ” എന്നാണ് രാജ് കലേഷിന്റെ കമന്റ്. ”എനിക്ക് വയ്യ” എന്നാണ് രഞ്ജിനി മറുപടി കൊടുത്തിരിക്കുന്നത്. അവതാരക എന്നതിന് പുറമെ നടി, ഗായിക എന്ന നിലയിലും രഞ്ജിനി ശ്രദ്ധേയയാണ്.

നല്ലൊരു മൃഗസ്‌നേഹി കൂടിയാണ് രഞ്ജിനി. ഒട്ടേറെ വളര്‍ത്തു നായകളും താരത്തിനുണ്ട്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന തന്റെ ബഡിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

സഹോദരന്‍ ശ്രീപ്രിയനൊപ്പമുള്ള ചിത്രം രഞ്ജിനി അടുത്തിടെ പങ്കുവെച്ചിരുന്നു. 20 വര്‍ഷത്തിനിടെ സഹോദരനില്‍ ഉണ്ടായ മാറ്റത്തില്‍ അത്ഭുതം പ്രകടിപ്പിച്ചാണ് രഞ്ജിനി ചിത്രങ്ങള്‍ പങ്കുവെച്ചത്. 20 വര്‍ഷം കഴിഞ്ഞിട്ട് രഞ്ജിനിക്കും മാറ്റങ്ങളൊന്നുമില്ല എന്നാണ് ആരാധകരുടെ പക്ഷം.