വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ടിട്ട് എന്ത് പ്രയോജനം: രജിഷ വിജയന്‍

വിമാനത്തില്‍ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് സാമുഹിക അകലം പാലിച്ചിട്ട് എന്ത് പ്രയോജനമാണെന്ന് നടി രജിഷ വിജയന്‍. വിമാനത്തില്‍ നിന്നും യാത്രക്കാര്‍ തിരക്കു കൂട്ടി പുറത്തിറങ്ങുന്ന ചിത്രം പങ്കുവെച്ചാണ് രജിഷയുടെ കുറിപ്പ്. ഇങ്ങനെ ചെയ്തിട്ട് കാര്യമില്ല. നമ്മള്‍ സാമൂഹിക അകലം പാലിക്കണം എന്നാണ് രജിഷ കുറിച്ചിരിക്കുന്നത്.

വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്ത് പ്രയോജനം? നാം ഇങ്ങനെ പെരുമാറുകയാണെങ്കില്‍? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയുമാണത്.

https://www.instagram.com/p/CBFUUt2lWxk/

പ്രവാസികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി ആള്‍ക്കാരാണ് ദിനംപ്രതി കേരളത്തിലെത്തുന്നത്. ഇതില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നുമുണ്ട്.