അവര്‍ ഇപ്പോള്‍ അതിസുന്ദരിയായി; നയന്‍താരയെ കുറിച്ച് രജനികാന്ത്

നയന്‍താരയെ വാനോളം ഉയര്‍ത്തി രജനികാന്ത്. ചെന്നെയില്‍ നടന്ന “ദര്‍ബാറി”ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സഹതാരങ്ങളെയും അണിയറ പ്രവര്‍ത്തകരേയും കുറിച്ച് രജനികാന്ത് സംസാരിച്ചത്. നയന്‍താര ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായി തോന്നുന്നു എന്നാണ് രജനികാന്ത് പറഞ്ഞത്.

“”ചന്ദ്രമുഖി അവരുടെ രണ്ടാമത്തെ ചിത്രമായിരുന്നു. ഇപ്പോള്‍ നൂറിലേറെ ചിത്രങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇപ്പോവാണ് കൂടുതല്‍ സുന്ദരിയായി തോന്നുന്നത്”” എന്നാണ് രജനികാന്ത് പറഞ്ഞത്. സംവിധായകന്‍ എആര്‍ മുരുഗദോസ്, സുനില്‍ ഷെട്ടി, നിവേദ തോമസ്, യോഗി ബാബു, അര്‍ജുന്‍ വിജയ്, അനിരുദ്ധ് എന്നിവര്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.

അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറായാണ് രജനികാന്ത് എത്തുന്നത്. മുംബൈയിലാണ് ദര്‍ബാറിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്, മോഷന്‍ പോസ്റ്ററുകളും വൈറലായിരുന്നു.