രജനിയുടെ സഹോദരിയായി കീര്‍ത്തി, ഒപ്പം നയന്‍താരയും; ആക്ഷനും പാട്ടുമായി 'അണ്ണാത്തെ' ട്രെയ്‌ലര്‍

രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ട്രെയ്‌ലര്‍ പുറത്ത്. രജനിയുടെ സഹോദരിയായാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് എത്തുന്നത്. നയന്‍താര, ഖുശ്ബു, മീന, പ്രകാശ് രാജ്, ജഗപതി ബാബു, സൂരി എന്നീ താരങ്ങളെല്ലാം ട്രെയ്‌ലറില്‍ എത്തുന്നുണ്ട്. രജനിയുടെ ആക്ഷന്‍ സീനുകളുമാണ് ഡയലോഗുകളുമാണ് ഹൈലൈറ്റ്.

ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 4ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എസ്.പി ബാലസുബ്രഹ്‌മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഗാനം വന്‍ ഹിറ്റാകുകയും ചെയ്തിരുന്നു. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന.

വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. ദര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പേട്ട എന്ന സിനിമയ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് അണ്ണാത്തെ. രജനികാന്തിന്റെ 168-ാമത്തെ ചിത്രം കൂടിയാണിത്.

ഹൈദരബാദില്‍ കോവിഡ് രാത്രി കര്‍ഫ്യുവിനിടെയിലും അണ്ണാത്തെയുടെ ചിത്രീകരണം നടന്നിരുന്നു. രാത്രികാലങ്ങളില്‍ ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാറില്‍നിന്ന് ടീം പ്രത്യേക അനുമതി വാങ്ങി പൊലീസ് നിയന്ത്രണത്തിലായിരുന്നു ഷൂട്ടിംഗ്.

Read more