നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തിയ താരം പതിവ് ചെക്കപ്പിനായാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ എത്തിയത്. ചില ടെസ്റ്റുകള്‍ നടത്തിയെന്നും അതിന്റെ റിസള്‍ട്ടിനായി കാത്തു നില്‍ക്കേണ്ടതിനാലാണ് അഡ്മിറ്റ് ചെയ്തതെന്നും ഭാര്യ ലത പറഞ്ഞു.

നാല്‍പത്തിയഞ്ച് വര്‍ഷത്തിലേറെയായി സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ദാദാഭായ് നവറോജി പുരസ്‌കാരം നല്‍കി രാജ്യം രജനികാന്തിനെ ആദരിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഡല്‍ഹിയില്‍ പോയി മടങ്ങിയ ശേഷമാണ് രജനികാന്ത് ആശുപത്രിയില്‍ എത്തിയത്.

ഡല്‍ഹിയില്‍ പോയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായും പ്രസിഡന്റ് രാംനാഥ് കോവിന്ദുമായും രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അണ്ണാത്തെ എന്ന ചിത്രത്തിന്റെ ചിത്രീകരണം അത് കാരണം തത്കാലത്തേക്ക് നിര്‍ത്തി വെയ്ക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ രജനികാന്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.