അടവുകള്‍ പലതും പയറ്റാന്‍ ജയസൂര്യയും ചെമ്പൻ വിനോദും; 'പൂഴിക്കടകന്‍' ഇന്ന് തിയേറ്ററുകളിലേക്ക്

ജയസൂര്യയും ചെമ്പന്‍ വിനോദ് ജോസും ഒന്നിക്കുന്ന ചിത്രം “പൂഴിക്കടകന്‍” ഇന്ന് തിയേറ്ററുകളിലേക്ക്. ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയവുമായി എത്തുന്ന ചിത്രം നവാഗതനായ ഗിരീഷ് നായരാണ് സംവിധാനം ചെയ്യുന്നത്. നാട്ടില്‍ അവധിക്കെത്തുന്ന ഹവില്‍ദാര്‍ സാമുവലിന്റെ കഥയാണ് ചിത്രം പറയുന്നത്. ചെമ്പന്‍ വിനോദ് ആണ് സാമുവല്‍ ജോണ്‍ എന്ന കഥാപാത്രമായി വേഷമിടുന്നത്.

ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചെമ്പന്‍ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. തമിഴ്, തെലുങ്കു താരം ധന്യ ബാലകൃഷ്ണന്‍ ആണ് ചെമ്പന്‍ വിനോദിന്റെ നായികയായി എത്തുന്നത്.

അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, സെബി ജോര്‍ജ്, മാല പാര്‍വതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് പൂഴിക്കടകന്‍ നിര്‍മ്മിക്കുന്നത്.

Read more

Image may contain: 1 person