'മോഹന്‍ലാല്‍ എന്തിനും സഹകരിക്കും, മമ്മൂട്ടി പക്ഷെ അങ്ങനെ അല്ല'

മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലെത്തിയ കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തുക്കളാണെങ്കിലും ഇരുവരും വ്യത്യസ്ത സ്വഭാവക്കാരാണെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരളി പറയുന്നത്.

രാജസേനന്‍- ജയറാം കൂട്ടുകെട്ടില്‍ പിറന്ന നിരവധി സിനിമകളുടെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പറയുന്നതിങ്ങനെ

‘ഏത് വണ്ടിയിലായാലും കയറിപ്പോകാന്‍ മനസ്സുള്ള വ്യക്തിയാണ് മോഹന്‍ലാല്‍ സര്‍. ഒരിക്കല്‍ വിസ്മയത്തുമ്പത്ത് സിനിമയുടെ ഷൂട്ടിംഗിനായി തൊടുപുഴയിലേക്ക് പോകാന്‍ ക്വാളീസാണ് ലാല്‍ സാറിന് വേണ്ടി ഒരുക്കിയത്. അപ്പോള്‍ സ്റ്റണ്ട് ചെയ്യുന്ന കുറച്ച് പേര്‍ക്ക് പോകാന്‍ വണ്ടിയില്ലായിരുന്നു.

അദ്ദേഹം ഒരു മടിയും കൂടാതെ ക്വാളീസില്‍ ആളെ തിക്കി കൊള്ളിച്ച് ലാല്‍ സാറും ഒപ്പമിരുന്നാണ് പോയത്. പക്ഷെ മമ്മൂട്ടി അത്തരം വിട്ടുവീഴ്ചയ്ക്ക് തയ്യാറുള്ള വ്യക്തിയല്ല. പരുക്കന്‍ സ്വഭാവമാണ്. പക്ഷെ അദ്ദേഹത്തിന് ഉള്ളില്‍ സ്നേഹമുണ്ട്. ലാല്‍ സാര്‍ ഏത് സാഹചര്യത്തോടും മറിച്ചൊന്നും ചിന്തിക്കാതെ പൊരുത്തപ്പെടുകയും ചെയ്യാറുണ്ട്’