നടന്‍ പൃഥ്വിരാജിന് കോവിഡ്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

Advertisement

നടന്‍ പൃഥ്വിരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു.

ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.