‘ആടുജീവിതം’ ലുക്കിന് വിട; ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മിനി ജിം ഒരുക്കി പൃഥ്വിരാജ്

ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയപൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയാണ്. ‘ആടുജീവിതം’ ലുക്കില്‍ നിന്നും തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് പൃഥ്വി. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മിനി ജിം ഒരുക്കിയിരിക്കുകയാണ് താരം.

”തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും” എന്നാണ് ജിം ഉപകരണങ്ങളുടെ ചിത്രം പങ്കുവച്ച് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പ്രിയ താരം ഉടന്‍ തന്നെ സിക്‌സ് പാക്കിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്നലെയാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ നിന്നും കൊച്ചിയില്‍ തിരിച്ചെത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് പൃഥ്വി കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോയത്. രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലയിരുന്നു പൃഥ്വിയും സംഘവും.