'ഞാന്‍ ധര്‍മ്മത്തിന് വേണ്ടിയാണ് ജീവിച്ചത്, അതിന് വേണ്ടി തന്നെ മരിക്കുകയും ചെയ്യും'; അക്ഷയ് കുമാറിന്റെ'പൃഥ്വിരാജ്' ട്രെയ്ലര്‍

അക്ഷയ് കുമാറും മാനുഷി ചില്ലറും ഒന്നിക്കുന്ന ചരിത്ര ചിത്രം ‘പൃഥ്വിരാജി’ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഏറെ വിമര്‍ശങ്ങള്‍ നേരിട്ട് ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തും. സാമ്രാജ് പൃഥ്വിരാജ് ചൌഹാന്റെ ചരിത്ര പ്രണയ കഥയാണ് ‘പൃഥ്വിരാജിലൂടെ’ പറയുന്നത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഗംഭീരമായ ആഘോഷങ്ങളോട് പൃഥ്വിരാജ് ഡല്‍ഹിയുടെ ഭരണാധികാരിയായി കിരീടമണിയിക്കുന്നതോടെയാണ് ട്രെയ്ലര്‍ ആരംഭിക്കുന്നത്. ട്രെയ്ലര്‍ ഇറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഒരു മില്യണ്‍ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സിനിമയാകുമെന്ന പ്രതീക്ഷയും പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നു.

2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാല്‍ പൃഥ്വിരാജ് എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുന്‍ പേര് മാറ്റണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ആള്‍ ഇന്ത്യാ സമാജ് പരിഷ്‌കരണ സമിതി അധ്യക്ഷന്‍ ഹര്‍ചന്ദ് ഗുജ്ജാര്‍ രംഗത്തെത്തിയിരുന്നു. . ഇതിനു പിന്നാലെ ‘പൃഥ്വിരാജി’നെതിരെ കാര്‍ണി സേനയും രംഗത്തെത്തിയിരുന്നു.