പൊറിഞ്ചു മറിയം ജോസ് കാത്തു വെച്ചിരിക്കുന്നത് ഒരു വിഷ്വല്‍ ട്രീറ്റ്; പ്രിവ്യു ഷോയ്ക്ക് മികച്ച പ്രതികരണം

ജോഷി ചിത്രം പൊറിഞ്ചുമറിയം ജോസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രളയദുരിതത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15 ന് തീരുമാനിച്ചിരുന്ന റിലീസ് അണിയറപ്രവര്‍ത്തകര്‍ മാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് വിവരം. അതിനിടയില്‍ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിഷ്വല്‍ ട്രീറ്റാണ് പൊറിഞ്ചുമറിയം ജോസിലൂടെ സംവിധായകന്‍ ജോഷി നല്‍കുന്നതെന്നാണ് പ്രതികരണം.

കൊടുങ്ങല്ലൂരിലും തൃശൂരിലും ആയി ചിത്രീകരിച്ച സിനിമ എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈല എന്നാ ചിത്രത്തിന് ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ജോഷി ഒരുക്കുന്ന ചിത്രമാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.