ഓകെയല്ലേ, ഓക്കെയാണ് ;സോഷ്യല്‍ മീഡിയായില്‍ വൈറലായി പൂര്‍ണ്ണിമയുടെ ഹിന്ദി തേപ്പ് വീഡിയോ

മലയാളികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് ഇടവേള എടുത്ത താരം പക്ഷേ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ജീവിതത്തിലെ പ്രധാന വിശേഷങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണിമ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണം നടക്കുന്നതിന്റെ സെറ്റില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

”സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം,” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഓകെയല്ലേ, ഓക്കെയാണ് എന്നൊക്കെ കൂടെയുള്ളവരോട് താരം പറയുന്നുമുണ്ട്. പണിക്കാരോട് ഹിന്ദിയിലും താരം സംസാരിക്കുന്നത് വീഡിയോയിലുണ്ട്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ വൈറലായ വീഡിയോയ്ക്ക് തഴെ ആദ്യമായിട്ടാണ് ഒരു തേപ്പിന് ഇത്രയും ലൈക്ക് കിട്ടുന്നത് തുടങ്ങി രസകരമായ കമന്റുകളുമായി ആരാധകര്‍ എത്തുന്നുണ്ട്.

അതേസമയം, വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് പൂര്‍ണ്ണിമ. ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ പൂര്‍ണിമയുടെ അടുത്ത ചിത്രം രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങുന്ന തുറമുഖമാണ്.

Latest Stories

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സമാധാനത്തിന്റെ നോബല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചുവന്ന 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' തൊപ്പി; സിറ്റുവേഷന്‍ റൂമില്‍ ഇറാനെ ആക്രമിക്കുന്നത് തത്സമയം കണ്ട് ട്രംപ്

'പ്രണയം ഒരിക്കലും മെനുവിൽ ഉണ്ടായിരുന്നില്ല...'; റൊമാന്റിക് സിനിമയുമായി സംഗീതും മമിതയും

സണ്‍ ടിവിയില്‍ തമ്മിലടി; ദയാനിധിയും കലാനിധിയും ചേരിതിരിഞ്ഞു; മാരന്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കം പുറത്തേക്ക്; വക്കീല്‍ നോട്ടീസുമായി ദയാനിധി; ഡിഎംകെയ്ക്കും ഭീഷണി