അരുള്‍മൊഴി വര്‍മ്മനായി ജയം രവി; 'പൊന്നിയിന്‍ സെല്‍വനി'ല്‍ നിന്നും കീര്‍ത്തി സുരേഷ് പിന്‍മാറി

മണിരത്‌നത്തിന്റെ സ്വപ്‌നചിത്രം “പൊന്നിയില്‍ സെല്‍വന്റെ” ഷൂട്ടിങ് ബുധനാഴ്ച തായ്‌ലാന്റില്‍ ആരംഭിച്ചു. 40 ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ കുറിച്ചുള്ള കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ “പൊന്നിയിന്‍ സെല്‍വന്‍” എന്ന കൃതിയെ ആരാധമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

നടന്‍ ജയം രവി ചിത്രത്തില്‍ അരുള്‍മൊഴി വര്‍മ്മനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വല്ലവാര്യന്‍ വന്ദിയദേവന്‍ എന്ന കഥാപാത്രമായാണ് കാര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

നടന്‍ വിക്രം പ്രഭുവും ചിത്രത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ നടി കീര്‍ത്തി സുരേഷ് പൊന്നിയിന്‍ സെല്‍വനില്‍ നിന്നും പിന്‍മാറി. രജനികാന്തിന്റെ 168ാം ചിത്രത്തില്‍ നായികയായെത്തുന്നതിനാലാണ് കീര്‍ത്തി പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.