കോടികള്‍ വാരിയിട്ടും എനിക്ക് പ്രതിഫലം തന്നില്ല, ഒരു സൈക്കിള്‍ പോലും എനിക്ക് കിട്ടിയില്ലെന്നതാണ് സത്യം: തുറന്നുപറഞ്ഞ് സംവിധായകന്‍

മലയാള സിനിമയിലെ ഒരു കാലത്തെ ശ്രദ്ധേയരായ സംവിധായകരിലൊരാളാണ് പോള്‍സണ്‍. മക്കള്‍ മാഹാത്മ്യം, KL 7-95 എറണാകുളം നോര്‍ത്ത് എന്നിങ്ങനെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇതില്‍ KL 7-95 എറണാകുളം നോര്‍ത്ത് എന്ന ചിത്രം മികച്ച കളക്ഷന്‍ നേടിയിട്ടും തനിക്ക് പ്രതിഫലം ഇനിയും കിട്ടാനുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്.

നിര്‍മാതാവ് 25 ലക്ഷമാണ് സിനിമയുടെ ബജറ്റ് ഇട്ടത്. പക്ഷേ പതിനെട്ട് ലക്ഷം കൊണ്ട് പടം തീര്‍ന്നു. പുറത്ത് വന്നപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ അതങ്ങ് ഏറ്റെടുത്തു. ഒന്നേമുക്കാല്‍ കോടിയാണ് സിനിമയ്ക്ക് കളക്ഷന്‍ ലഭിച്ചത്. പതിനെട്ട് ലക്ഷത്തിന് ചെയ്ത സിനിമയ്ക്കാണ് ഇത്രയും വലിയ തുക ലഭിച്ചത്.

എറണാകുളത്ത് വച്ച് നടത്തിയ വിജയാഘോഷ പരിപാടിയില്‍ KL-7-95 എന്ന നമ്പറില്‍ ഒരു വണ്ടി പോള്‍സന് കൊടുക്കുമെന്ന് നിര്‍മാതാവ് പറഞ്ഞിരുന്നു. സിദ്ദിഖാണ് എന്നെ വിളിച്ച് തമ്പി ചേട്ടന്‍ സിനിമയുടെ പേരിലൊരു വണ്ടി വാങ്ങുന്നുണ്ടെന്നും അത് പോള്‍സനാണെന്നും പറയുന്നത്. ഞാനും വളരെ സ്വപ്നം കണ്ടു. എന്നാല്‍ ഒരു സൈക്കിള്‍ പോലും എനിക്ക് കിട്ടിയില്ലെന്നതാണ് സത്യം. കാശും കിട്ടാനുണ്ടായിരുന്നു.

Read more

ആ സിനിമയിലൂടെ പത്ത് ഇരുപത്തിയ്യയ്യിരം രൂപയോളം കിട്ടാനുണ്ട്. തരാം തരാമെന്ന് പറഞ്ഞെങ്കിലും പിന്നെ കിട്ടിയില്ല. പോള്‍സണ്‍ കൂട്ടിച്ചേര്‍ത്തു.