ചരിത്രമെഴുതി പഠാന്‍; 1000 കോടിയിലേക്ക്

റിലീസ് ചെയ്ത് 13-ാം ദിവസമെത്തുമ്പോള്‍ അമ്പരപ്പിക്കുന്ന കളക്ഷന്‍ കണക്കുകളുമായി ഷാരൂഖ് ചിത്രം പഠാന്‍. 1000 കോടിയുടെ വിജയത്തിലേക്കടുക്കുകയാണ് ചിത്രം. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാന്‍ നേടിയിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 429.90 കോടിയും മൊത്തം 515 കോടിയുമാണ് സിനിമ നേടിയിരിക്കുന്നത്.

ഓവര്‍സീസ് ഗ്രോസ് 317.20 കോടിയാണ് ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാന്‍ 1000 കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആറിന്റെ അമേരിക്കന്‍ കളക്ഷനും പഠാന്‍ നിഷ്പ്രഭമാക്കിയിരിക്കുകയാണ്.

ആര്‍ആര്‍ആര്‍ റീറിലീസ് അമേരിക്കയില്‍ 122 കോടിയില്‍ അധികം നേടിയെങ്കില്‍ പഠാന്‍ 12 ദിവസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത് 115 കോടിയാണ്. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയുടെ ട്വീറ്റിലാണ് പുതിയ കണക്കുകള്‍ പറയുന്നത്.

ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ആരാധകര്‍ കാത്തിരിക്കുന്ന അടുത്ത ഷാരൂഖ് ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.