ജോജു ജോര്‍ജ്, അജു വര്‍ഗീസ്, നിരഞ്ജ് രാജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “ഒരു താത്വിക അവലോകനം” സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നു. സന്ദേശം എന്ന ചിത്രത്തില്‍ നടന് ശങ്കരാടിയുടെ കഥാപാത്രം കുമാരപിള്ളയുടെ പ്രശ്സ്ത ഡയലോഗും നടന്റെ ചിത്രവും ചേര്‍ന്ന പോസ്റ്റര്‍ പുറത്തിറക്കിയാണ് ചിത്രം പ്രഖ്യാപിച്ചത്.
അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. “റാഡിക്കല്‍ ആയ മാറ്റമല്ല” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന് ആണ് നിര്‍മ്മാണം.

ജഗമേ തന്തിരം, വണ്‍, തുറമുഖം, മാലിക്, ചുരുളി എന്നിവയാണ് ജോജുവിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍. സാജന് ബേക്കറി സിന്‍സ് 1962 ആണ് അജു വര്‍ഗീസിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ലാലും മകന് ജീന്‍ പോളും ചേര്‍ന്ന് ഒരുക്കുന്ന സുനാമി എന്ന ചിത്രമാണ് അജുവിന്റെതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമ.
Read more
രജിഷ വിജയന് നായകനായ ഫൈനല്‍സ് ആണ് നിരഞ്ജ് രാജു ഒടുവില്‍ വേഷമിട്ട സിനിമ. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ സിനിമയാണ് സന്ദേശം. “”ഒരു താത്വിക അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്നും റാഡിക്കലായ ഒരു മാറ്റമല്ല”” എന്നാണ് സിനിമയില്‍ ശങ്കരാടി പറയുന്നത്.







