ഓണം കളറാകുമോ? ഏറ്റുമുട്ടാന്‍ കുഞ്ചാക്കോയും സിജു വിത്സനും ബിജു മേനോനും

കോവിഡ് തളര്‍ത്തിയ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വലിയ നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. ഇത്തവണ സിനിമാ ആസ്വാദകര്‍ക്കും പ്രതീക്ഷ നല്‍കുന്ന ഓണാഘോഷങ്ങള്‍ക്കാണ് തിയേറ്ററില്‍ തിരി തെളിയാന്‍ പോകുന്നത്. മലയാളികളുടെ ഓണം കളര്‍ഫുള്ളക്കാന്‍ ഒരുപിടി സിനിമകളാണ് തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നത്. അതില്‍ എടുത്താന്‍ പറയാനുള്ളത് ഒറ്റ്, പത്തൊമ്പതാം നൂറ്റാണ്ട്, പാല്‍തു ജാന്‍വര്‍, ഒരു തെക്കന്‍ തല്ലു കേസ് എന്നീ സിനിമകളാണ്.

Basil as the hero in Paltu Januar; Fahad-Dileesh-Shyam announced the film - time.news - Time News

ഓണം റിലീസുകളില്‍ ആദ്യം എത്തിയിരിക്കുന്നത് ബേസില്‍ ജോസഫ് നായകനായ ‘പാല്‍തു ജാന്‍വര്‍’ എന്ന സിനിമയാണ്. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം എല്ലാ പ്രേക്ഷകര്‍ക്കും കണ്ടിരിക്കാന്‍ പറ്റുന്ന ഫീല്‍ ഗുഡ് ചിത്രമാണ് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. അമല്‍ നീരദിന്റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത് പി രാജനാണ് സിനിമയുടെ സംവിധായകന്‍. ജോണി ആന്റണി, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ് എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരുടെ ഉടമസ്ഥതയിലുളള ‘ഭാവന സ്റ്റുഡിയോസ്’ നിര്‍മ്മിച്ച സിനിമ കൂടിയാണ് പാല്‍തു ജാന്‍വര്‍.

May be an image of 8 people, beard, wrist watch and text

അതേസമയം, മൂന്ന് സിനിമകളാണ് സെപ്റ്റംബര്‍ 8 തിരുവോണ ദിനത്തില്‍ റിലീസിന് ഒരുങ്ങുന്നത്. അതില്‍ ആദ്യത്തേത് കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ ആണ്. സെപ്റ്റംബര്‍ 8ന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രം തമിഴില്‍ ‘രണ്ടകം’ എന്ന പേരിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് ‘ഒറ്റ്’. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

May be an image of 1 person and text

സംവിധായകന്‍ വിനയന്റെ സ്വപ്നചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ടും’ തിരുവോണ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചരിത്ര സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സന്‍, കയാദു, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, സുദേവ് നായര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രദര്‍ശനത്തിന് എത്തും.

May be an image of 6 people, beard, people standing and text

‘ഒരു തെക്കന്‍ തല്ല് കേസ്’ ആണ് തിരുവോണ ദിനത്തില്‍ തിയേറ്ററുകളില്‍ എത്തുന്ന മറ്റൊരു സിനിമ. ബിജു മേനോന്‍, പത്മപ്രിയ, നിമിഷ സജയന്‍, റോഷന്‍ മാത്യൂ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥ എഴുതി ശ്രീജിത്ത് എന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം നടി പത്മപ്രിയ മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ഈ ഫോര്‍ എന്റര്‍ടെയ്മെന്റ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

Gold Prithviraj Malayalam Movie OTT Release Date | Indian Express Malayalam

അതേസമയം, അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ എന്ന ചിത്രവും തിരുവോണ ദിനത്തില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. ഓണത്തിന് ശേഷമാകും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ഓണത്തിന് തിയേറ്ററുകളില്‍ ഉത്സവം കൊടിയേറുമ്പോള്‍ ഏത് സിനിമാ വാഴും ഏത് വീഴും എന്ന കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. അന്യഭാഷാ സിനിമകള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സ്വീകാര്യത മലയാള സിനിമള്‍ക്ക് ലഭിക്കുന്നില്ല എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പാപ്പന്‍, കടുവ, ന്നാ താന്‍ പോയി കേസ് കൊട് എന്നീ സിനിമകളുടെ വിജയം ഓണത്തിന് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്.