ഒമറിന്‍റെ ഹാപ്പി വെഡ്ഡിംഗ് തമിഴിലേക്ക്: നായകനാകുന്നത് ഉദയനിധി സ്റ്റാലിന്‍

Advertisement

ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഹാപ്പി വെഡ്ഡിംഗ് തമിഴിലേക്ക് റീമെയ്ക്ക് ചെയ്യുന്നു. മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമെയ്ക്ക് ചെയ്തപ്പോള്‍ അതില്‍ നായകനായി തെരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിനാണ് ഒമര്‍ ചിത്രത്തില്‍ നായകനായി എത്തുന്നത്.

സിജു വില്‍സണ്‍, ഷറഫുദ്ദിന്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്. ഒമറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നിട്ട് കൂടി വന്‍ പ്രദര്‍ശന വിജയം നേടിയ ചിത്രമായി ഹാപ്പി വെഡ്ഡിംഗ് മാറി.

അഡാര്‍ ലവിന്റെ ഷൂട്ടിംഗില്‍നിന്ന് ഒരു ദിവസത്തെ ഇടവേള എടുത്ത് ഒമര്‍ ലുലു ഇന്നലെ ദാസന്‍റെയും വിജയന്‍റെയും ദുബായ് ആയ ചെന്നൈയില്‍ പോയിരുന്നു. ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്താനാണ് പോയത്. ഈ കൂടിക്കാഴ്ച്ചയിലാണ് ഉദയനിധിയുമായുള്ള കരാര്‍ ഉറപ്പിച്ചത്. നിലവില്‍ ഉദയനിധി സ്റ്റാലിന്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 2019 ജനുവരിയില്‍ ഹാപ്പി വെഡ്ഡിംഗ് തമിഴ് ഷൂട്ടിംഗ് തുടങ്ങാനാണ് ഒമര്‍ പദ്ധതിയിടുന്നത്. ഒമര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായിക ഉള്‍പ്പെടെയുള്ള മറ്റ് കാസ്റ്റിംഗ് കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

https://www.facebook.com/photo.php?fbid=1646998252033404&set=a.401859179880657.94080.100001697342763&type=3