തരംഗമായി ഒള്ളുള്ളേരു ഗാനം, കുതിച്ചുകയറിയത് 4 മില്ല്യണിലേക്ക്; ചിത്രീകരണ വിശേഷങ്ങളുമായി മണവാളനും മണവാട്ടിയും

ഒള്ളുള്ളേരു ഗാനം റിലീസായി ഒരു മാസം പിന്നിട്ടെങ്കിലും യൂട്യൂബിലും റീല്‍സിലും അതിന്റെ മാറ്റൊലികള്‍ അവസാനിച്ചിട്ടില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഗാനത്തിനൊത്ത് ചുവടുവെക്കുന്നതിനും നാം സാക്ഷിയായി. ആന്റണി പെപ്പെയോടൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയവരാണ് ഗാനത്തില്‍ മണവാളനും മണവാട്ടിയുമായി എത്തിയ ശ്രീകാന്തും ജെനിയും. ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ട് ഇരുവരും ഗാനത്തെ അതിന്റെ എല്ലാ ഭാവങ്ങളോടെയും സ്‌ക്രീനില്‍ എത്തിച്ചു. സംവിധായകനായ ടിനു പാപ്പച്ചനോടുള്ള സൗഹൃദമാണ് ജെനിയെ ചിത്രത്തിലേക്ക് എത്തിച്ചത്. അങ്കമാലി ഡയറീസിന് ശേഷമാണ് ശ്രീകാന്ത് അജഗജാന്തരത്തിലേക്ക് എത്തുന്നത്. ഡാന്‍സിനൊടുള്ള താല്‍പര്യം ഉള്ളതുകൊണ്ട് കൂടി ഇരുവര്‍ക്കും ഗാനചിത്രീകരണം വളരെയധികം അനായാസകരമായിരുന്നു.

ചിത്രീകരണ സമയത്ത് തന്നെ ഗാനം ശ്രദ്ധനേടുമെന്ന് ഇരുവര്‍ക്കും ഉറപ്പായിരുന്നു. ഗാനത്തിന്റെ വ്യത്യസ്തമായ ബീറ്റ് ഉത്സവപ്രതീതിയും ഒപ്പം ചിത്രീകരണ സമയത്ത് എന്‍ജോയ് ചെയ്ത് ചെയ്യാനും സാധിച്ചു. സിംഗിള്‍ ഷോട്ട് സീനുകളാണ് ഏറ്റവും അധികം എന്‍ജോയ് ചെയ്ത് പൂര്‍ത്തിയാക്കിയതെന്നാണ് ഇരുവരുടെയും അഭിപ്രായം. രാജീവ് രവി-ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും, സുനില്‍ ഇബ്രാഹിം-സുരാജ് വെഞ്ഞാറമൂട് ചിത്രം റോയ്, തരുണ്‍ മൂര്‍ത്തി ചിത്രം സൗദി വെള്ളക്ക, വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന അന്താക്ഷരി എന്നിവയാണ് ജെന്നിയുടെ റീലീസ് ആകാന്‍ പോകുന്ന മറ്റു ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടി ആണ് ശ്രീകാന്തിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ‘അജഗജാന്തരം’ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, കിച്ചു ടെല്ലസ്, വിനീത് വിശ്വം, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ക്രിസ്മസ് റിലീസായാണ് ചിത്രം തീയേറ്ററില്‍ എത്തുക.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്