പലിശപ്പിരിവിന് എത്തുന്ന, മാര്‍ക്കറ്റ് അടക്കി വാഴുന്ന ആലപ്പാട്ട് മറിയം; 'പൊറിഞ്ചു മറിയം ജോസി'ന്റെ വിശേഷങ്ങളുമായി നൈല ഉഷ

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് നൈല ഉഷ. “പുണ്യാളന്‍ അഗര്‍ബത്തീസ്”, “കുഞ്ഞനന്തന്റെ കട”, “ഫയര്‍മാന്‍”, “ദിവാന്‍ജിമൂല” എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളായി വിജയക്കുതിപ്പ് തുടരുകയാണ് താരം. ജോഷി സംവിധാനം ചെയ്യുന്ന “പൊറിഞ്ചു മറിയം ജോസി”ല്‍ തൃശൂര്‍ക്കാരിയായ ആലപ്പാട്ട് മറിയമായി എത്തുകയാണ് നൈല. ചിത്രത്തില്‍ മറിയമായി തന്നെ തിരഞ്ഞെടുത്തതില്‍ അത്ഭുമാണെന്നാണ് താരം പറയുന്നത്.

യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരാളാണ് ആലപ്പാട്ട് മറിയം. ചട്ടയും മുണ്ടും ഉടുത്ത് മുറുക്കാനൊക്കെ ചവച്ച് മാര്‍ക്കറ്റില്‍ പലിശപ്പിരിവിനെത്തുന്ന മാര്‍ക്കറ്റ് അടക്കിവാഴുന്ന സ്ത്രീ. എന്നാല്‍ അവര്‍ ചട്ടയും മുണ്ടും ധരിക്കുന്നതിന് അവരുടേതായ കാരണങ്ങളുണ്ട്, പുറംലോകത്തോട് വെളിപ്പെടുത്താത്ത വികാരങ്ങളുണ്ട്. കടുത്ത സംഘര്‍ഷങ്ങളിലൂടെയും വിഷമങ്ങളിലൂടെയും കടന്ന് പോകുന്ന സ്ത്രീയാണെന്നും മറിയത്തിനെ കുറിച്ച് നൈല വ്യക്തമാക്കുന്നത്.

ജോജുവാണ് തന്നെ ഈ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തതെന്നും ജോഷിയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നുവെന്നും നൈല പറയുന്നു. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും ജോസായി ചെമ്പന്‍ വിനോദ് വേഷമിടുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ഓഗസ്റ്റ് 23-ന് തിയേറ്ററുകളിലേക്കെത്തും.