രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു; ഞാന്‍ മേരിക്കുട്ടി ജൂണില്‍ തീയേറ്ററിലെത്തും

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഞാന്‍ മേരിക്കുട്ടി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുറച്ചു പ്രത്യേകതയുള്ള മേരിക്കുട്ടിയുടെ കഥയുമായാണ് ഇത്തവണ എത്തുന്നതെന്ന് ജയസൂര്യയും രഞ്ജിത് ശങ്കറും ഫെയ്സ്ബുക്കിൂടെ പങ്കുവച്ചു.

സാനിട്ടറി പാഡിന്റെ രൂപത്തിലുള്ള ടൈറ്റില്‍ കാര്‍ഡ് കണ്ടു പ്രേക്ഷകര്‍ ഇപ്പോള്‍ തന്നെ ഏറെ പ്രതീക്ഷകള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു കഴിഞ്ഞു.മാര്‍ച്ചില്‍ ഷൂട്ട് തുടങ്ങുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകനാകുന്നത്. ജൂണ്‍ 29 നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

സാമൂഹ്യ പ്രസക്തിയുള്ള കഥകള്‍ പറഞ്ഞ പുണ്യാളന് ശേഷം മേരിക്കുട്ടി കലക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. രഞ്ജിത് ശങ്കറിന്റെയും ജയസൂര്യയുടെയും വിതരണക്കമ്പനിയായ പുണ്യാളന്‍ സിനിമാസ് ആകും ഈ ചിത്രവും റിലീസ് ചെയ്യുക.