നിവിന്‍ പോളിയുടെ കുഞ്ഞുട്രീസ പുതുവര്‍ഷം ആഘോഷിച്ചത് പാര്‍വതിയ്‌ക്കൊപ്പം; ചിത്രങ്ങള്‍ വൈറല്‍

പുതുവര്‍ഷാഘോഷം കഴിഞ്ഞ് ദിവസങ്ങളായിട്ടും ചിലചിത്രങ്ങള്‍ സോഷ്യല്‍മീഡയയില്‍ വൈറലാണ്. അതില്‍ ഒന്നാണ് നിവിന്‍പോളിയുടെ മകള്‍ ട്രീസയുടെ പുതുവര്‍ഷാഘോഷ ചിത്രം. നിവിന്റെ കുഞ്ഞു ട്രീസയുടെ ആദ്യ ക്രിസ്മസും പുതുവര്‍ഷവുമായിരുന്നു ഇത്തവണ. ആദ്യമായാണ് കുഞ്ഞു ട്രീസയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്.

കഴിഞ്ഞ മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. ജനനശേഷം ആദ്യമായി മകള്‍ക്ക് മിനി കൂപ്പര്‍ എസ് കാറാണ് നിവിന്‍ പോളി സമ്മാനിച്ചത്. നിവിന്റെയും റിന്നയുടെയും മൂത്ത മകന്‍ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.

നിവിന്റെ കുടുംബത്തിനൊപ്പം പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നടി പാര്‍വതി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും കുടുംബവും, നടനും അവതാരകനുമായ മിഥുന്‍ രമേശും കുടുംബവും ദുബായില്‍ എത്തിയിരുന്നു. നടി പാര്‍വ്വതിയുെ അടുത്ത സുഹൃത്തുക്കളുമായാണ് നിവിന്‍ പുതുവര്‍ഷം ആഘോഷിച്ചിരുന്നത്.