നിമിഷ സജയന്‍ മറാത്തി ചിത്രത്തില്‍; 'ഹവ്വാഹവ്വായ്' ഫസ്റ്റ്‌ലുക്ക് പുറത്ത്

ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നിമിഷ സജയന്‍. താരം വേഷമിട്ട ചിത്രങ്ങളെല്ലാം ഇന്ത്യയില്‍ ഒട്ടാകെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതാദ്യമായി മറാത്തി സിനിമയില്‍ അഭിനയിക്കുകയാണ് നിമിഷ.

‘ഹവ്വാഹവ്വായ്’ എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ മറാത്തിയില്‍ എത്തുന്നത്. നിമിഷ സജയന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ ഒന്നിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മറാത്തി തര്ക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മ്മാണം. മഹേഷ് തിലേകറാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

ഫസ്റ്റ്‌ലുക്ക് എത്തിയെങ്കിലും ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പങ്കജ് പദ്ഘാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആശാ ഭോസ്‌ലെ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു. ‘മാലിക്’ എന്ന ചിത്രമാണ് നിമിഷ സജയന്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)