നീ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനും ഈ പൈങ്കിളി വരികള്‍ വായിക്കാത്തതിലും ദൈവത്തിന് സ്തുതി; ഫഹദിന് ജന്മദിനാശംസകളുമായി നസ്രിയ

ഫഹദ് ഫാസിലിന്റെ 38-ാം ജന്മദിനത്തില്‍ ആശംസകളുമായി ഭാര്യയും നടിയുമായ നസ്രിയ. ഫഹദിനോടുള്ള തന്റെ സ്‌നേഹം വ്യക്തമാക്കുന്ന കുറിപ്പാണ് നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ഷാനു ജനിച്ചതിന് എല്ലാ ദിവസവും താന്‍ അള്ളാഹുവിനോട് നന്ദി പറയാറുണ്ട് എന്ന് നസ്രിയ കുറിച്ചു.

നസ്രിയയുടെ കുറിപ്പ്:

പ്രിയപ്പെട്ട ഷാനു, നീ ജനിച്ചതിന് എല്ലാ ദിവസവും അള്ളാഹുവിനോട് നന്ദി പറയാറുണ്ട്. നിങ്ങള്‍ എനിക്ക് എന്താണെന്ന് പറയാന്‍ ഈ ലോകത്തിലെ വാക്കുകള്‍ പര്യാപ്തമല്ല. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നീ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനും ഈ പൈങ്കിളി വരികള്‍ വായിക്കാത്തതിലും ദൈവത്തിന് സ്തുതി.

നീ എന്താണോ വളരെ സത്യസന്ധമാണ്. ഇങ്ങനെ വലിയ സുഹൃത്തുക്കളാകുമെന്നും പ്രണയത്തിലാകുമെന്നും ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാല്‍ നിങ്ങളുമായി എല്ലാം വ്യത്യാസമാണ്.

എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യനോട്                              എനിക്കറിയാവുന്ന ഏറ്റവും സത്യസന്ധനായ മനുഷ്യനോട്
എനിക്കറിയാവുന്ന ഏറ്റവും കരുതലുള്ള മനുഷ്യനോട് …
എന്റെ മനുഷ്യന് ….
ജന്മദിനാശംസകള്‍ ഷാനു
ജീവിതത്തേക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.