പ്രതിഫലം ഇരട്ടിയാക്കി നന്ദമുരി ബാലകൃഷ്ണ! കാരണം ഇതാണ്..

പൊതുവിടങ്ങളിലെ വിവാദ പെരുമാറ്റത്തിന്റെയും പ്രസ്താവനകളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് നന്ദമുരി ബാലകൃഷ്ണ. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്ത താരത്തിന്റെ അഖണ്ഡ എന്ന ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

ഇതോടെ പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ് ബാലകൃഷ്ണ. പത്തു കോടി ആയിരുന്നു ബാലകൃഷ്ണയുടെ പ്രതിഫലം. 20 കോടി രൂപയാണ് പുതിയ ചിത്രത്തിനായി ബാലകൃഷ്ണ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ 107-ാം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

ശ്രുതി ഹസന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ ദുനിയ വിജയ് കൂടി അഭിനയിക്കുന്നുണ്ട്. വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എഫ് 2: ഫണ്‍ ആന്‍ഡ് ഫ്രസ്ട്രേഷന്‍ എന്ന സിനിമ ഒരുക്കിയ അനില്‍ രവിപുടി ഒരുക്കുന്ന ഒരു കോമഡി ചിത്രത്തില്‍ അഭിനയിക്കുന്നതിനും ബാലകൃഷ്ണ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് വിവരം. ഈ സിനിമയിലും ഇരട്ടി പ്രതിഫലമായിരിക്കും നടന്‍ വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.