ഷമി ഹീറോ ആടാ ഹീറോ; സഞ്ജുവിനെ സാക്ഷിയാക്കി മുഹമ്മദ് ഷമിയുടെ മാസ് ഡയലോഗ്, വീഡിയോ

കഴിഞ്ഞ വര്‍ഷം ആരാധകര്‍ ഏറ്റെടുത്ത ഡയലോഗാണ് “കുമ്പളങ്ങി നൈറ്റ്‌സി”ലെ “”ഷമ്മി ഹീറോ ആടാ ഹീറോ”” എന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ആ ഡയലോഗ് പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മലയാളി താരം സഞ്ജു സാംസണ്‍ ഒപ്പം ടേബിള്‍ ടെന്നീസ് കളിക്കുന്നതിനിടെയാണ് ഷമി ഈ ഡയലോഗ് പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു ഇതിന്റെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ.

https://www.instagram.com/p/B76B0fAFmJn/?utm_source=ig_embed&utm_campaign=embed_video_watch_again

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ വന്ന ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം രചിച്ചത് ശ്യാം പുഷ്‌കരനാണ്. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.