ഹൃത്വിക് റോഷനും സല്‍മാന്‍ ഖാനും തകര്‍ക്കാനാവാത്ത റെക്കോഡിട്ട് മോഹന്‍ലാല്‍

മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി എന്ന നേട്ടം കൂടാതെ മറ്റൊരു വമ്പന്‍ റെക്കോഡ് കൂടി കരസ്ഥമാക്കി മോഹന്‍ലാലിന്റെ ‘ലൂസിഫര്‍’. വിദേശത്ത് നിന്ന് മാത്രം അന്‍പത് കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ലൂസിഫര്‍. ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്ന് മാത്രം നേടിയത് 39 കോടിയാണ്.

ഇതോടെ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരുടെ ചിത്രങ്ങളാണ് ലൂസിഫറിന്റെ മുന്നില്‍ മുട്ട് മടക്കിയിരിക്കുന്നത്. ഗള്‍ഫില്‍ അഞ്ചര ലക്ഷത്തിന് മുകളിലാണ് ലൂസിഫര്‍ നേടിയത്. സല്‍മാന്‍ ഖാന്റെ ‘ഭാരത്’ എന്ന ചിത്രം നാലര ലക്ഷത്തിന് താഴെയും ഹൃത്വിക് റോഷന്റെ ‘വാര്‍’ എന്ന ചിത്രം നാലര ലക്ഷത്തിന് മുകളിലുമാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്.

ദളപതി വിജയ് ചിത്രം ‘ബിഗിലി’നും ഗള്‍ഫില്‍ മികച്ച തുടക്കം നേടിയെങ്കിലും ലൂസിഫറിന്റെ ഗ്രോസ് മറികടക്കാനാകില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.