'കൃത്യമായ ഉപദേശം നൽകണം, മോഹൻലാൽ സേനാ ചടങ്ങിലെത്തിയത് ചട്ടം ലംഘിച്ച്'; വിമർശിച്ച് നാവികസേന മുൻ മേധാവി

ഇക്കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ നാവികസേന ആദരിച്ചത്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ (ഓണററി) കൂടിയായ നടൻ മോഹൻലാലിനെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കമൻഡേഷൻ കാർഡ് നൽകി ആദരിച്ചിരുന്നു. ഈ ചടങ്ങിൽ മോഹൻലാൽ യൂണിഫോം ധരിച്ചായിരുന്നു എത്തിയിരുന്നത്.

ഇപ്പോഴിതാ അനുമോദന ചടങ്ങിൽ മോഹൻലാൽ താടി വടിക്കാതെ യൂണിഫോമിൽ ക്യാപ് അണിഞ്ഞെത്തിയതിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് നാവികസേന മുൻ മേധാവി അഡ്‌മിറൽ (റിട്ട) അരുൺ പ്രകാശ്. യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നൽകണമെന്നാണ് അരുൺ പ്രകാശ് പറയുന്നത്.

സമൂഹമാധ്യമത്തിലൂടെയാണ് നാവികസേന മുൻ മേധാവി അഡ്‌മിറൽ (റിട്ട) അരുൺ പ്രകാശ് വിമർശനം ഉന്നയിച്ചത്. ചിത്രം പങ്കിട്ടായിരുന്നു വിമർശനം. അതേസമയം സമാന വിമർശനം പല മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉയർത്തി. സൈനിക യൂണിഫോം ധരിക്കുമ്പോൾ താടി വടിച്ചിരിക്കണമെന്നാണു ചട്ടം. സിഖ് വിഭാഗക്കാർക്കു മാത്രമാണു താടിയുടെ കാര്യത്തിൽ ഇളവുള്ളത്.

Read more