'ചുമ്മാ...' ഒടിയന് ശേഷം താടി എടുത്ത് മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'എൽ 366' ന് തൊടുപുഴയിൽ തുടക്കം

താടിയെടുത്ത പുതിയ ലുക്കിലുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ. താടിയെടുത്ത് മീശ പിരിച്ച് നിൽക്കുന്ന ചിറ്റ്ഹാമാണ് താരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ചുമ്മാ എന്ന ക്യാപ്ഷനോടെ #L366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘തുടരും’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് L366. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്.

L366 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിൽ മോഹൻലാൽ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്കായി മോഹൻലാൽ താടി വടിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Read more