മോഹന്‍ലാല്‍-രജനി ചിത്രം വൈറല്‍; ആരാധകര്‍ ആവേശത്തില്‍

രജനീകാന്തും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ കേട്ടത്. രജനീകാന്തിനെ ടൈറ്റില്‍ കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

രജനീകാന്തിന്റെ ജയ്‌ലര്‍, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന മലൈക്കോട്ടൈ വാലിബന്‍ എന്നീ സിനിമകളുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. മലൈക്കോട്ടൈ വാലിബന്റെ മുഴുവന്‍ ചിത്രീകരണവും രാജസ്ഥാനില്‍ നടക്കുമ്പോള്‍ ജയ്‌ലറിന്റെ നിലവിലെ ഷെഡ്യൂളും ഇവിടെയാണ് നടക്കുന്നത്. രജനീകാന്തും മോഹന്‍ലാലും ഒരേ ഹോട്ടലിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിനിടയിലുണ്ടായ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്.

അതേസമയം പുതുനിര സംവിധായകരില്‍ പറയുന്ന വിഷയങ്ങള്‍ കൊണ്ടും ആഖ്യാനശൈലി കൊണ്ടും തന്റേതായ വഴി വെട്ടിയ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബന്റെ യുഎസ്പി. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു.

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ