'എലോണ്‍ ഞാന്‍ കണ്ടിട്ടില്ല'; മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ പദ്ധതിയുണ്ട്; തുറന്നുപറഞ്ഞ് പാര്‍ത്ഥിപന്‍

മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയെന്ന് ആര്‍ പാര്‍ത്ഥിപന്‍. ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തിയ ശേഷമാണ് ഇതിന് വേണ്ടി ഒരുക്കങ്ങള്‍ തുടങ്ങുക.. എണ്‍പതുകളുടെ അവസാനത്തില്‍ ട്രെന്‍ഡ് സെറ്ററായിരുന്ന ‘പുതിയ പാതൈ’ക്ക് സീക്വല്‍ ഒരുക്കാന്‍ പാര്‍ത്ഥിപന് പദ്ധതിയിണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രവും.

തന്റെ ട്വിറ്റര്‍ പേജില്‍ മോഹന്‍ലാലിനൊപ്പം സെല്‍ഫി പങ്കുവച്ചാണ് പുതിയ സിനിമയെക്കുറിച്ച് പാര്‍ത്ഥിപന്‍ പറഞ്ഞിരിക്കുന്നത്. ചെന്നൈയില്‍ വെച്ച് നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ കണ്ടുമുട്ടിയപ്പോള്‍ എടുത്തതാണ് ചിത്രം.

2019-ല്‍ സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ മോഹന്‍ലാലിനെ വച്ച് മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനാണ് പാര്‍ത്ഥിപന്റെ പദ്ധതി. മലയാള ചിത്രം ‘എലോണി’നോട് ഒത്ത സെരുപ്പിനെ താരതമ്യം ചെയ്ത് കണ്ടെന്നും, എലോണ്‍ കണ്ടിട്ടില്ല, എന്നാല്‍ ‘ഒഎസ്’ നടനൊപ്പം റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ട്വീറ്റ്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഇരവിന്‍ നിഴല്‍’ ആണ് പാര്‍ത്ഥിപന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം. 2019-ല്‍ സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ നടന്‍ – സംവിധായകന്‍ എന്നീ നിലകളില്‍ പാര്‍ത്ഥിപന് അംഗീകാരം നേടിക്കൊടുത്ത ചിത്രമാണ്.