അവര്‍ കള്ളന്‍ എന്ന് വരെ വിളിച്ചു, അച്ഛന്റെ മേഖല സിനിമ ആകുന്നതാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം, അത് അങ്ങനെ തന്നെ തുടരട്ടെ: ഗോകുല്‍ സുരേഷ്

പിതാവ് സുരേഷ് ഗോപിയെക്കുറിച്ച് മനസ്സുതുറന്ന് ഗോകുല്‍ സുരേഷ്. രാഷ്ട്രീയത്തേക്കാളുപരി അച്ഛന്‍ സിനിമയില്‍ തിളങ്ങുന്നത് കാണാനാണ് തനിക്കിഷ്ടമെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാതെ തന്നെ വളരെ മോശം ആരോപണങ്ങള്‍ നേരിടേണ്ടി വന്നെന്നും ഇത്തരമൊരു ജനത അദ്ദേഹത്തെ അര്‍ഹിക്കുന്നില്ലെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.


ഗോകുലിന്റെ വാക്കുകള്‍
‘അച്ഛന്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു അതില്‍ കുറച്ച് കടം കൂടി വാങ്ങിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. ഈ മനസുള്ള ആളെയാണ് അവര്‍ നികുതി വെട്ടിക്കുന്ന കള്ളന്‍ എന്നുവരെ പറഞ്ഞത്. ഇങ്ങനെയുള്ള ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല. തൃശ്ശൂരില്‍ അച്ഛന്‍ തോറ്റപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ആളാണ് ഞാന്‍, അതിനു കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ.’- ഗോകുല്‍ പറഞ്ഞു.

‘എന്റെ അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ചന്‍ ഞങ്ങളോടൊപ്പം ഉള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അച്ഛനെ മേഖല സിനിമ ആകുന്നതാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ

്. ഞാന്‍ പിന്തുടരുന്ന തത്വമെന്തെന്നാല്‍ നമ്മള്‍ എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒടുവില്‍ ഒരുപിടി ചാരമാവാനുള്ളതാണ്. അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതില്‍ ഒരു പ്രയോജനവും ഇല്ല. ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാാരണം എന്റെ ജനറ്റിക്സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത്’- ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.