'പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ'; കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

തമിഴ്‌നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. തിക്കിലും തിരക്കിലും പെട്ട് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും മോഹൻലാൽ കുറിച്ചു.

‘കരൂരിലെ ദാരുണമായ തിക്കിലും തിരക്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി ഹൃദയംഗമമായ പ്രാർത്ഥനകൾ. പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖം പ്രാപിക്കലും നേരുന്നു.’- മോഹൻലാലിൻറെ കുറിപ്പ്. അതേസമയം ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

Read more