റെക്കോഡിട്ട് മാസ്റ്റർ ; ഒറ്റ ദിവസം കൊണ്ട്  വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി

വിജയ് ചിത്രം  മാസ്റ്ററിന് റെക്കാർഡ് കളക്ഷൻ. ഒറ്റ ദിവസത്തെ പ്രദർശനം കൊണ്ട്  സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരുംദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് .

സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയയിൽ റെക്കാഡ് സൃഷ്ടിച്ചു. മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

കേരളത്തിലെ തിയേറ്ററുകളിൽ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ്  ലഭിച്ചത്. മാസ്റ്റർ ഒരു മാസ്സ് ആണെന്നാണ് പ്രേക്ഷക പ്രതികരണം .