ഹെല്‍മറ്റില്ലാതെ ബുള്ളറ്റില്‍ കറങ്ങി നടി മറീന; ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു...

ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റില്‍ കറങ്ങുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായ മറീന മൈക്കിള്‍ കുരിശിങ്കല്‍. ഒരു പാലത്തിന് മുകളിലൂടെ റൈഡര്‍ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്‌സും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മറീനയുടെ ബുള്ളറ്റ് റൈഡ്. തന്റെ പിന്നാലെ പാഞ്ഞു വരുന്ന കേരള പൊലീസിന്റെ ജീപ്പും ചിത്രങ്ങളിലുണ്ട്.

“”ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു…”” എന്ന രസകരമായ ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ സിനിമയ്‌ക്കോ ഫോട്ടോഷൂട്ടിനായോ എടുത്തതെന്ന് വ്യക്തമല്ല. രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത പെണ്‍കുട്ടിയ്‌ക്കെതിരെ പിഴ ചുമത്തിയത് വിവാദമായ സാഹചര്യത്തിലാണ് മറീനയുടെ പോസ്റ്റ്.

https://www.facebook.com/mareenamichaelofficial/posts/3162802470473562

കേരള പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ട്, മാസ്‌ക്ക് ധരിക്കാതെ വണ്ടി ഓടിച്ചത് ശരിയായില്ല എന്ന കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. “നമ്മള്‍” സിനിമയിലെ “രാക്ഷസി” എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചു പോകുന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഈ വീഡിയോ ഒരു പ്രമുഖ താരത്തിനെതിരെയുള്ള ട്രോള്‍ വീഡിയോ ആക്കിയത് യുവതി തന്റെ പേജില്‍ പങ്കുവെച്ചിരുന്നു. ഇതോടെ യുവതിക്കെതിരെ അസഭ്യവര്‍ഷവും ഭീഷണികളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.