മരീബായിലെ ജലം…. താക്കോലിലെ മനോഹരമായ രണ്ടാം ഗാനവും എത്തി

ആംബ്രോസ് അച്ചന്റെയും പൈലി അച്ചന്റെയും സ്‌നേഹബന്ധത്തിന്റെ മനോഹര കാഴ്ചയുമായി താക്കോലിലെ രണ്ടാം ഗാനവും എത്തി. മരീബായിലെ ജലം.. എന്നു തുടങ്ങുന്ന ഗാനം ഹരിശങ്കറാണ് പാടിയത്. സതീഷ് ഇടമണ്ണേല്‍ രചന നിര്‍വഹിച്ച പാട്ടിന് എം ജയചന്ദ്രന്‍ ആണ് സംഗീതം നല്‍കിയത്.

മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന താക്കോല്‍ പാരഗണ്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ ഷാജി കൈലാസ് നിര്‍മിക്കുന്നു. ാദര്‍ ആംബ്രോസ് ഓച്ചമ്പള്ളിയായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളി ഗോപിയും ചിത്രത്തിലെത്തുന്നു.

ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, ലാല്‍, സുധീര്‍ കരമന, പി.ബാലചന്ദ്രന്‍, ഡോ.റോണി, മീര വാസുദേവ് തുടങ്ങി താര നിരതന്നെ ചിത്രത്തിലുണ്ട്. ല്‍ബി ഛായാഗ്രഹണവും, ശ്രീകാന്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.