മരക്കാറിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാന്‍ മക്കള്‍സെല്‍വന്‍, വീഡിയോ വൈറല്‍

റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ അറബിക്കലിന്റെ സിംഹത്തി’ന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍. നടന്‍ വിജയ് സേതുപതി സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തിയ വീഡിയോയാണ് താരം സോഷ്യല്‍മീഡിയയില്‍ സ
പങ്കുവച്ചിരിക്കുന്നത്. വിജയ് ലൊക്കേഷനില്‍ എത്തുന്നതും പരിചയപ്പെടുന്നതുമൊക്കയാണ് വീഡിയോയില്‍ ഉള്ളത്.

ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം തിയറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. ചിത്രം ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ എത്തും. സിനിമയില്‍ കുഞ്ഞാലി മരക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. അതേസമയം ഐഎംഡിബി റാങ്ക് പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. ഐംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ ചിത്രം) എന്ന വിഭാഗത്തിലാണ് മരക്കാര്‍ മുന്‍നിരയിലെത്തിയിരിക്കുന്നത്. രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായ ആര്‍ആര്‍ആറിനെ പോലും പിന്നിലാക്കിയാണ് മരക്കാര്‍ ഒന്നാമതെത്തിയിരിക്കുന്നത്. 31.1% പേരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം കാത്തിരിക്കുന്നതിനായി ഐഎംഡിബിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.