'ഉയരെ വലിയ ഉയരങ്ങളിലേക്ക് കുതിക്കട്ടെ'; പാര്‍വതി ചിത്രത്തിന് ആശംസയുമായി മഞ്ജു വാര്യര്‍

പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന “ഉയരെ” പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ് പാര്‍വതി ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മഞ്ജുവിന്റെ ആശംസ.

“ഉയരെ എന്ന സിനിമ ഏപ്രില്‍ 26 ന് നമ്മളിലേക്ക് എത്തുകയാണ്. എനിക്ക് ഇഷ്ടമുള്ള ഒരുപാട് പേര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സിനിമ വളരെ നല്ല സിനിമയായിരിക്കുമെന്ന വിശ്വാസവും ഉറപ്പും എനിക്കുണ്ട്. നിങ്ങളെ പോലെ ഞാനും ഈ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്. ഉയരെ വലിയ ഉയരങ്ങളിലേക്ക് കുതിക്കട്ടെ എന്ന ആശംസിക്കുന്നു. ഇതൊരു വലിയ വിജയമാകട്ടെ നല്ല സിനിമയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.” മഞ്ജു വാര്യര്‍ വീഡിയോയില്‍ പറഞ്ഞു.

https://www.facebook.com/uyaremovie/videos/651148051993554/?__xts__[0]=68.ARBds9z8-HIorYe3wN0oWb4CToIzBTI83hQDO8Ka4b7W1OFWvsai3CfEMC5pZSSdO_XSX8KKphXAWdAq-1OFLVVF38ZvbnUBtix8DjLJs3aKSJjx3kWB8S9Xc_5sF4TvmQEUtLP6FHFAvE6S4R3ewrkh2d1KiJTHFKGQHrhX4M_S6LkFmyoOa4nX7Mhz4OUcyZ0Zeqlo5DwrdjuVdbooMEbbO1pIBEEYaw_pUP6iwyxZecAM6zM7RVjdhsGlZyyMrnAE2ybcGXd5pGOE4mjmqg2GQKhyn7TAacWyi5VA-0MvzzPF3P8VCw3YAKQIb8oWEU4dB7xd6xNASXGwyYfyx3gcIGh-mBBwABw&__tn__=-R

ചിത്രത്തില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോള്‍ പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബിസഞ്ജയ് ടീം ഒരുമിക്കുന്ന സിനിമയാണ് “ഉയരെ” എന്ന പ്രത്യേകത കൂടിയുണ്ട്.

സംയുക്ത മേനോന്‍, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം 26 ന് തിയേറ്ററുകളിലെത്തും.