കെ.സുരേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങില്‍ മമ്മൂട്ടി, ചിത്രം വൈറല്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മമ്മൂട്ടി. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വച്ച നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും വിവാഹത്തില്‍ പങ്കെടുത്തു.

ആന്റോ ജോസഫിന്റെ വാക്കുകള്‍:

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ. യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു.

ഒട്ടേറെ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍.