മിന്നല്‍ വേഗത്തില്‍ ഉറുമി ചുഴറ്റി മമ്മൂട്ടി; മാമാങ്കം പ്രൊമോ സോങ്

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബര്‍ 12ന് റിലീസിനൊരുങ്ങുകയാണ്. പ്രേക്ഷകരെ വിസ്മയിപ്പിച്ച് ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്തെത്തി. ഒരു വടക്കന്‍ വീരഗാഥയിലും, പഴശ്ശി രാജയിലും കണ്ട അതേ പോരാട്ട വീര്യത്തോടെ, മിന്നല്‍ വേഗത്തില്‍ ഉറുമി പയറ്റ് നടത്തുന്ന മമ്മൂട്ടിയെ പ്രോമോ സോംഗില്‍ കാണാം.

സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെ കഥ പറഞ്ഞെത്തുന്ന മാമാങ്കം നാനൂറോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി എത്തുന്ന ചിത്രം ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ്.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രന്‍ ആണ്. ശങ്കര്‍ രാമകൃഷ്ണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.