ദൈവം എന്റെ മകനെ അനുഗ്രഹിക്കട്ടെ; പൃഥ്വിരാജിനെ ചേര്‍ത്തുനിര്‍ത്തി മല്ലിക

മകന്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മല്ലികാ സുകുമാരന്‍.”ദൈവം എന്റെ മകനെ അനുഗ്രഹിക്കട്ടെ”” എന്ന അടിക്കുറിപ്പോടെ പൃഥ്വിയോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തില്‍ മല്ലികയുടെ മുഖത്തെ സന്തോഷവും സ്‌നേഹവും വാത്സല്യവുമെല്ലാം വായിച്ചറിയാം. അതീവ സന്തുഷ്ടനാണ് പൃഥ്വിയും. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അടുത്തിടെ മല്ലികയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയാണ്.

“”അച്ഛനില്‍നിന്നും അമ്മയില്‍നിന്നും ഞാന്‍ പഠിച്ച പാഠമെന്നത് നമ്മുടെ മൂല്യങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതാണ്. അതെന്നെ പഠിപ്പിച്ചത് എന്റെ അച്ഛനും അമ്മയുമാണ്. ഇഅച്ഛനില്‍നിന്നും അമ്മയില്‍നിന്നും കണ്ടുപഠിച്ചതില്‍നിന്നാണ് ഞാനെന്ന വ്യക്തിത്വമുണ്ടായത്. ആ പാഠങ്ങളാണ് എന്റെ മോള്‍ക്കും ചേട്ടന്റെ മക്കള്‍ക്കും നമ്മള്‍ പകര്‍ന്നു കൊടുക്കേണ്ടത്.”

കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. “മോഹമല്ലിക” എന്നാണ് യഥാര്‍ഥ പേര്. 1974 ല്‍ ജി. “അരവിന്ദന്റെ ഉത്തരായനം” എന്ന ചിത്രത്തിലൂടെയാണ് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. “സ്വപ്നാടനം” എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും തൊട്ടടുത്ത വര്‍ഷം തന്നെ മല്ലിക സ്വന്തമാക്കി.