ഇന്‍സ്റ്റഗ്രാമില്‍ ബഹുദൂരം മുന്നില്‍ ദുല്‍ഖറും ടൊവീനോയും; ട്വിറ്ററില്‍ മോഹന്‍ലാല്‍

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള മലയാള നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താരരാജക്കന്മാരായ മോഹലാലിനെയും മമ്മൂട്ടിയെയും ബഹുദൂരം പിന്നിലാക്കിയാണ് ദുല്‍ഖറിന്റെ കുതിപ്പ്. 40 ലക്ഷത്തിലേറെ പേരാണ് ദുല്‍ഖറിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. യുവനടന്‍ ടൊവീനോ തോമസ് ദുല്‍ഖറിന് തൊട്ടു പിന്നില്‍. 32 ലക്ഷത്തിലേറെ പേരാണ് ടൊവീനോയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

മൂന്നാമതുള്ള മോഹന്‍ലാലിന് 19 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഉള്ളത്. മമ്മൂട്ടിയെ 12 ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. പൃഥ്വിരാജിനെ 18 ലക്ഷം പേരും സൗബിന്‍ ഷാഹറിനെ 16 ലക്ഷം പേരും നിവിന്‍ പോളിയെ 14 ലക്ഷം പേരും കുഞ്ചാക്കോ ബോബനെയും കാളിദാസനെയും 12 ലക്ഷം പേരും ജയസൂര്യയെ 10 ലക്ഷം പേരും ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ട്വിറ്ററില്‍ മോഹന്‍ലാല്‍ ആണ് മുന്നില്‍. ഏകദേശം 60 ലക്ഷത്തിനടുത്ത് ആളുകള്‍ മോഹന്‍ലാലിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുമ്പോള്‍ ദുല്‍ഖറിന്റെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ 18 ലക്ഷത്തോളം പേരാണ്. ഫെയ്‌സ്ബുക്കില്‍ 51 ലക്ഷത്തിലേറെ പേര്‍ ദുല്‍ഖറിനെ ഫോളോ ചെയ്യുമ്പോള്‍ മോഹന്‍ലാലിനെ 49 ലക്ഷത്തിലേറെ പേരാണ് പിന്തുടരുന്നത്. ഫെയ്‌സ്ബുക്കില്‍ മമ്മൂട്ടിയെ പിന്തുടരുന്നത് 38 ലക്ഷത്തിലേറെ പേരാണ്.