ദളപതി വിജയ്‌യെ വെല്ലുവിളിച്ച് മഹേഷ് ബാബു

നടൻ മഹേഷ് ബാബുവിന്റെ പിറന്നാൾ  ട്വിറ്ററിൽ വേൾഡ് റെക്കോഡ്‌ സ്ഥാപിച്ചാണ് ആരാധകർ  ആഘോഷിച്ചത്. പിറന്നാൾ ദിവസം രസകരമായ ഒരു പോസ്റ്റാണ് താരം ട്വി റ്ററിൽ പങ്കുവെച്ചത്.

ഗ്രീൻ ഇന്ത്യ ചലഞ്ച് എന്ന ഹാഷ്ടാഗുമായി  എല്ലാവരോടും താരം വൃക്ഷത്തൈകൾ  നടുവനാണ് ആവശ്യപ്പെട്ടുന്നത്. മൂന്ന് താരങ്ങളെ മഹേഷ് ബാബു ചലഞ്ചിലേക്ക് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ജൂനിയർ എൻ.ടി.ആർ, ശ്രുതി ഹാസൻ, വിജയ് എന്നിവരെയാണ് ചലഞ്ച് ചെയ്തിരിക്കുന്നത്.

നടൻ വിജയ്‌യെ വെല്ലുവിളിച്ചത് ട്വിറ്ററിൽ വലിയ ശ്രദ്ധയാണ് നേടിയത് . ഇരുവരുടെയും ആരാധകർ ഗ്രീൻ ചലഞ്ചുമായി അണിനിരക്കുകയാണ്.

വിജയിയുടെ വൻ വലിയ ഹിറ്റുകളായ  ഗില്ലിയും, പോക്കിരിയും മഹേഷ് ബാബു ചിത്രങ്ങളിൽ നിന്ന് റീമേക്ക് ചെയ്തവയാണ്. ഇരുവരും  നല്ല സൗഹൃദം നിലനിർത്തുന്നവരാണ്. മഹേഷ് ബാബുവിന്റെ വെല്ലുവിളി  വിജയ് എങ്ങനെ ഏറ്റെടുക്കുമെന്നാണ്  ആരാധകർ കാത്തിരിക്കുന്നത്.