വാച്ച്മാനെ ശല്യപ്പെടുത്തണ്ട, അയാൾ ഉറങ്ങിക്കോട്ടെ; ബാഗ് ഗേറ്റിന് മുകളിലൂടെ അകത്തേക്കിട്ട് ഒറ്റ ചാട്ടത്തിനു അകത്തു കടന്നു; പ്രണവിനെ കുറിച്ച് മാഫിയ ശശി

താരജാഡയില്ലാത്ത താരപുത്രൻ എന്ന പേരിനുടമയാണ് പ്രണവ് മോഹൻലാൽ. സിനിമയിൽ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത സംഘട്ടന സംവിധായകൻ മാഫിയ ശശി.

പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, സ്‌കേറ്റിങ്, പാർക്കർ തുടങ്ങിയെല്ലാം പ്രണവിന്റെ സാഹസിക വശങ്ങൾ കാണിച്ചു തന്നിട്ടുണ്ട്. അതുപോലെ മറ്റൊരു മാനുഷിക വശം കാണിച്ചു തരുന്ന ഒരു സംഭവമാണ് മാഫിയ ശശി തുറന്നു പറയുന്നത്.

ഒരിക്കൽ രാത്രി താനും പ്രണവും കൂടി കാറിൽ വീട്ടിലേക്കു വരികയായിരുന്നെന്നും പ്രണവിനെ വീട്ടിൽ വിട്ടിട്ടു വേണം തനിക്കു പോകാനെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ലാലേട്ടന്റെ വീടിനു മുന്നിൽ എത്തി. അദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് വളരെ ഉയരം കൂടിയ ഒന്നാണ്.

Read more

എന്നാൽ കാറിൽ നിന്നിറങ്ങിയ ഉടൻ പ്രണവ് ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ബാഗ് ഗേറ്റിന് മുകളിലൂടെ അകത്തേക്കിട്ടു ഒറ്റ ചാട്ടത്തിനു അകത്തു കടന്നെന്നും, എന്താ ഗേറ്റ് തുറന്നു കേറാത്തതു എന്ന് ചോദിച്ചപ്പോൾ വാച്ച്മാനെ ശല്യപ്പെടുത്തണ്ട, അയാളുറങ്ങിക്കോട്ടെ എന്നായിരുന്നു പ്രണവിന്റെ മറുപടിയൊന്നും മാഫിയ ശശി പറയുന്നു. ഒരു പ്രത്യേക വ്യക്തിത്വമാണ് അവന്റേതെന്നും മാഫിയ ശശി കൂട്ടിച്ചേർത്തു