മധുരരാജയിലെ വേട്ടപ്പട്ടികളുമായുള്ള ഫൈറ്റ് എടുത്തത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് പീറ്റര്‍ ഹെയ്ന്‍

വൈശാഖ്- മമ്മൂട്ടി ചിത്രം മധുര രാജ മികച്ച പ്രേക്ഷക പ്രതികരണം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വേട്ടപ്പട്ടികളെ ഉപയോഗിച്ചുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

ഇപ്പോഴിതാ ആ രംഗങ്ങള്‍ എങ്ങനെയാണു ചിത്രീകരിച്ചത് എന്നും ആ രംഗങ്ങള്‍ക്ക് വേണ്ടി പട്ടികളെ പരിശീലിപ്പിച്ചത് എങ്ങനെ എന്നും കാണിച്ചു കൊണ്ട് പീറ്റര്‍ ഹെയ്ന്‍ ഒരു വീഡിയോ തന്റെ ഫേസ്ബുക് പേജ് വഴി ഷെയര്‍ ചെയ്തിട്ടുണ്ട്. മധുര രാജക്കു നല്ല പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈശാഖ് ചിത്രം പുലിമുരുകന് വേണ്ടി സംഘട്ടന സംവിധാനം നിര്‍വഹിച്ച പീറ്റര്‍ ഹെയ്ന്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു. തമിഴ് നടന്‍ ജയ്, തെലുങ്കു നടന്‍ ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്ത മധുര രാജയില്‍ സിദ്ദിഖ്, വിജയ രാഘവന്‍, അനുശ്രീ, മഹിമ നമ്പ്യാര്‍. ഷംന കാസിം, നെടുമുടി വേണു, ആര്‍ കെ സുരേഷ്, അജു വര്‍ഗീസ്, ബിജു കുട്ടന്‍, രമേശ് പിഷാരടി, നോബി, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഷാജി കുമാര്‍ ആണ്.

മധുരരാജ ‘ഒരു കംപ്ലീറ്റ് പാക്കേജ്’