ലൈവ് സ്ട്രീമിങ്ങിന് പിന്നാലെ ലൂസിഫറിന്റെ ക്വാളിറ്റിയുള്ള കോപ്പികള്‍ ചോര്‍ന്നു; ഉത്തരവാദികള്‍ നിര്‍മ്മാതാക്കളെന്ന് ആരാധകരുടെ വിമര്‍ശനം

അമ്പതു ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയായിരുന്നു ലൂസിഫര്‍. എന്നാല്‍ ആമസോണ്‍ പ്രൈമിലൂടെ ലൈവായി സ്ട്രീം ചെയ്തതിനു പിന്നാലെ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികള്‍ ചോര്‍ന്നു. തമിഴ് റോക്കേഴ്‌സ് ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളില്‍ ചിത്രത്തിന്റെ മികച്ച കോപ്പി പ്രത്യക്ഷപ്പെട്ടു.

200 കോടി എന്ന വലിയ നേട്ടം സ്വന്തമായെങ്കിലും തിയേറ്ററുകളില്‍ 100 ദിവസം ഓടേണ്ട ചിത്രത്തിനെ ലൈവ് സ്ട്രീമിങ്ങിനെ ബാധിച്ചു എന്നാണ് ആരാധകരുടെ വിമര്‍ശനം. ഒപ്പം അതിനുത്തരവാദികള്‍ നിര്‍മ്മാതാക്കളാണെന്നും അവര്‍ ആരോപിക്കുന്നു. ലൂസിഫര്‍ ഇത്ര തിടുക്കത്തില്‍ ലൈവ് സ്ട്രീം ചെയ്തതെന്തിനാണെന്നാണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ലൈവ് സ്ടീം ചെയ്തത് തിയേറ്റര്‍ ഉടമകള്‍ക്കിടയിലും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് ചിത്രം മാര്‍ച്ച് 28-നാണ് പ്രദര്‍ശനത്തിനെത്തിയത്. അന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.