ലൂസിഫറിലെ 'ആ ഡയലോഗ്' പറയാന്‍ ആവശ്യപ്പെട്ട് ആരാധിക; 'അച്ഛനുണ്ടോ മോളെ കൂടെ ?'എന്ന് പൃഥ്വിരാജ്

“ഉപദേശം കൊള്ളാം വര്‍മ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്.. തന്റെ തന്തയല്ല എന്റെ തന്ത”

ലൂസിഫറിലെ ഏറ്റവുമധികം കയ്യടി നേടിയ ഡയലോഗാണ് ഇത്. ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജും ഈ ഡയലോഗ് ആരാധകരുടെ ആവശ്യപ്രകാരം പല വേദികളിലും ഏറ്റുപറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വെച്ച് ഇതേ ആവശ്യം ഒരു ആരാധികയും ഉന്നയിച്ചു. അതിന് പൃഥ്വിരാജ് നല്‍കിയ മറുപടി ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.

ആരാധികയോട് “അച്ഛനുണ്ടോ കൂടെ” എന്നായിരുന്നു പൃഥ്വിരാജിന്റെ ചോദ്യം. സദസ്സിനെ മൊത്തം പൊട്ടിച്ചിരിപ്പിച്ച താരം ആരാധികയുടെ അഭ്യര്‍ത്ഥന പ്രകാരം ആ ഡയലോഗ് ഏറ്റുപറഞ്ഞു.

“എനിക്ക് നന്നായി അറിയാം, ലൂസിഫര്‍ പകുതി ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ ലാലേട്ടന്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി മാറിക്കഴിഞ്ഞു. അദ്ദേഹം രാവിലെ സെറ്റില്‍ വരുമ്പോള്‍ തന്നെ സ്റ്റീഫനാണ്. എന്നാല്‍ ഇപ്പോള്‍ ബിഗ് ബ്രദര്‍ ഷൂട്ടിനിടയില്‍ കാണുമ്പോള്‍ ഞാന്‍ കണ്ട ലാലേട്ടനേ അല്ല അത്. “-പൃഥ്വി പറഞ്ഞു.