''പടച്ചോന്‍ കാത്ത്''; 'ലൗ എഫ്എം' ടീസര്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് വിജിലേഷ്

അപ്പാനി ശരത്ത് നായകനാകുന്ന “ലൗ എഫ്എമ്മി”ന്റെ ടീസറിന് മികച്ച സ്വീകാര്യത. ടീസര്‍ ഏറ്റെടുത്ത് വിജയമാക്കിയ ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നടന്‍ വിജിലേഷ്. ചിരിയുണര്‍ത്തുന്ന വ്യത്യസ്തമായ ടീസറാണ് പുറത്തെത്തിയത്. വിജിലേഷ് ആണ് രസകരമായ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി ഒരുക്കിയ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. ദേവന്‍, ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ജു എന്നിവരാണ് നായികമാര്‍.

ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. അപ്പാനി ശരത്ത് അവതരിപ്പിക്കുന്ന ഗസല്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

Read more