പ്രണയത്തുടിപ്പുകളുമായി 'ലൗ എഫ് എം'; റൊമാന്റിക് പോസ്റ്റര്‍ പുറത്ത്

അപ്പാനി ശരത്തും മാളവിക മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന “ലൗ എഫ് എമ്മി”ന്റെ പോസ്റ്റര്‍ പുറത്ത്. വ്യത്യസ്തമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. രണ്ട് കാലഘട്ടത്തിലെ പ്രണയം പ്രമേയമാക്കിയ ചിത്രം നവാഗതനായ ശ്രീദേവ് കപൂറാണ് സംവിധാനം ചെയ്യുന്നത്.

അപ്പാനി ശരത്ത് അവതരിപ്പിക്കുന്ന ഗസല്‍ എന്നയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഫാമിലി എന്റര്‍ടെയിനറായ ചിത്രം പ്രണയവും രണ്ട് കാലഘട്ടങ്ങളിലെ സാമൂഹ്യ വിഷയങ്ങളും ജീവിത സാഹചര്യങ്ങളുമാണ് അവതരിപ്പിക്കുന്നത്.

ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി, ജാനകി കൃഷ്ണന്‍, സിനില്‍ സൈനുദ്ദീന്‍, അഞ്ജു, ദേവന്‍, മാമുക്കോയ, ബോബന്‍ ആലമ്മൂടന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പി. ജിംഷര്‍, ഷാജു കൊടിയന്‍ എന്നിവാണ് ചിത്രത്തിന് തിരക്കഥാ ഒരുക്കിയിരിക്കുന്നത്.

Read more